biju-parayanilam

തൊടുപുഴ :കൊറോണക്കാലം കൃഷിക്കായി മാറ്റിവെച്ചാൽ ഗുണം ഏറെ, മനിസിലെ ഭീതിക്ക് ആശ്വാസവും വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന അധികാരികളുടെ നിർദേശം പാലിക്കാം ഒപ്പം വീട്ടുവളപ്പിൽ നല്ലൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുമാകാം. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ .ബിജു പറയന്നിലം കഴിഞ്ഞ ദിവസം ഇക്കാര്യം കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളോടും പ്രവർത്തകരോടും പങ്കു വച്ചതിനു നല്ല പ്രതികരണമാണ് ലഭിച്ചത് .21 ദിവസം വെറുതെ ഇരിക്കാതെ പച്ചക്കറികൾ നട്ട് അതിനെ പരിപാലിക്കുമ്പോൾ മനസ്സിനും ശരീരത്തിനും സന്തോഷവും ഉണർവ്വും ലഭിക്കും .അതോടൊപ്പം ഭക്ഷണ സാധനങ്ങളുടെ പോരായ്മക്ക് ചെറിയൊരു പരിഹാരവും ആകും .വീട്ടു വളപ്പിലുള്ള പച്ചക്കറികൾ ,കൂടുതലായി നടുക.ഇവയ്ക്കു വെള്ളം ഒഴിക്കലും ഇതര പരിചരണവും നൽകുമ്പോൾ അത് മനസ്സിനും മാറ്റം നൽകും . പറയുക മാത്രമല്ല അഡ്വ .ബിജു പറയന്നിലം കരിമണ്ണൂരിനു സമീപമുള്ള പന്നൂരിലുള്ള വീട്ടുവളപ്പിൽ പച്ചക്കറി നടീലിനു തുടക്കം കുറിക്കുകയും ചെയ്തു.കുടുംബാംഗങ്ങളോടൊപ്പം കൃഷിഭൂമിയിൽ ഇറങ്ങുന്നത് ഏറെ സന്തോഷം പകരുന്നുണ്ടെന്നു ബിജു പറഞ്ഞു .
ക്രിയാത്മകമായ ഈ നിർദേശത്തിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് .