pipe

ചെറുതോണി:കുടിവെള്ളം കിട്ടാതായതോടെ വീട് ഉപേക്ഷിച്ച് പോയത് ഇരുപതോളം കുടുബങ്ങൾ.
കത്തിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡ് വിയറ്റ്‌നാം നിവാസികളാണ് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ താമസം മാറിയത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ വിയറ്റ്‌നാമിൽ 40 ഓളം കുടുബങ്ങളാണ് താമസിക്കുന്നത് .കുടിവെള്ള ക്ഷാമം രൂക്ഷമായതോടെഇവരിൽ പകുതിയോളം കുടുബങ്ങളാണ്കുടിവെള്ളം തേടി സൗകര്യാർത്ഥം മറ്റു പ്രദേശങ്ങളിലേയ്ക്കു താമസം മാറിയത്.

20വർഷങ്ങൾക്ക് മുൻപ് ജില്ല പഞ്ചായത്ത് 6 ലക്ഷം രൂപ മുടക്കി വാട്ടർ ടാങ്ക് നിർമ്മിക്കുകയുംബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം ചെലവിൽ കുളം നിർമ്മിച്ച് പൈപ്പ് ഇട്ട് വിയറ്റ്‌നാം നിവാസികൾക്ക് വിടുകളിൽ കുടിവെള്ളം എത്തിച്ചിരുന്നു .
എന്നാൽ വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ കത്തി നശിച്ചതോടെ ഈ പദ്ധതിക്ക് ഒരു മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊടെ സാമൂഹ്യ വിരുദ്ധർ പൈപ്പുകൾ നശിപ്പിക്കുകയും ബാക്കി ഉള്ളവ മോഷ്ടിച്ച് കൊണ്ട് പോവുകയും ചെയ്തു.
ഇപ്പോൾ വിയറ്റ്‌നാം നിവാസികൾ 500 ലിറ്റർ കുടിവെള്ളം വാങ്ങുന്നത് 600 രൂപയ്ക്കാണ്, ഇത് മൂലം മിക്ക കുടുബങ്ങളും വേനൽക്കാലത്ത് ജലലഭ്യത ഉള്ള സ്ഥലത്തേയ്ക്ക് താമസം മാറുകയാണ് ചെയ്യുന്നത്, വിയറ്റ്‌നാം കുടിവെള്ള പദ്ധതി പുനർനിർമ്മാണം നടത്തി പൂർത്തികരിച്ചാൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ നിരവധി കുടുബങ്ങൾക്ക് പ്രയോജനമാകും.