കുടയത്തൂർ: കോളപ്ര ഏഴാംമൈൽ ഭാഗത്ത് നിരവധി കുടുബങ്ങൾ കുടിവെള്ള ക്ഷാമത്തിൽ.വേനൽ കനത്തതോടെ ഈ ഭാഗങ്ങളിലെ മിക്ക വീടുകളിലേയും കിണറുകൾ വറ്റി. പഞ്ചായത്തിലെ കുടിവെള്ള വിതരണം പല ഭാഗത്തും എത്തുന്നില്ല. ഇവിടുത്തുകാർ വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. കൊറോണാ ഭീതിയിൽ എല്ലാവരും വീട്ടിലിരിക്കുന്നതിനാൽ വെള്ളത്തിന്റെ ഉപയോഗവും വളരെ കൂടുതലാണ്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് പഞ്ചായത്ത് സൗജന്യമായി വെള്ളമെത്തിച്ച് കൊടുക്കുണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.