paliative

തൊടുപുഴ: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളം ജില്ലാ പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണത്തിൽ ഉള്ളവർക്കും മുതിർന്ന പൗരൻമാർക്കുമായി ടെലി മെഡിസിൻ യൂണിറ്റ് ആരംഭിച്ചു. കൊറോണ പകരാൻ ഇടയായാൽ ഏറ്റവും അധികം അപകടം സംഭവിക്കാൻ സാദ്ധ്യതയുള്ള പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്കായാണ് യൂണിറ്റ് തുറന്നത്. കൂടുതൽ ബുദ്ധിമുട്ടുള്ള രോഗികൾക്ക് ആശുപത്രികളിൽ പോകാതെ ഡോക്ടറുടെ സേവനം വീഡിയോ കോൾ വഴിയോ, ഫോൺ കോൾ വഴിയോ ലഭ്യമാക്കിയാൽ അത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം ആകുകയും ആശുപത്രികളിൽ എത്തുന്നത് ഒഴിവാക്കാനും ടെലി മെഡിസിൻ യൂണിറ്റ് വഴി സാധിക്കും. ഇവ മുന്നിൽ കണ്ടുകൊണ്ടാണ് ജില്ലാ പാലിയേറ്റീവ് കെയർ പദ്ധതിയുടെ നേതൃത്വത്തിൽ ജില്ലയിലെ പാലിയേറ്റീവ് കെയർ രോഗികൾക്കും മുതിർന്ന പൗരൻമാർക്കുമായി ജില്ലാതലത്തിൽ ടെലി മെഡിസിൻ യൂണിറ്റ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്.

9847588097 എന്ന നമ്പറിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വാട്‌സ് ആപ് വീഡിയോ കോളുകളും , 7510179891എന്ന നമ്പറിൽ 24 മണിക്കൂറും ഫോൺ കോളും ചെയ്യാം . പാലിയേറ്റീവ് കെയറിൽ പ്രത്യേ പരിശീലനം ലഭിച്ച അൽഅസ്ഹർ മെസിക്കൽ കോളജിലെഡോക്ടർമാരാണ് യൂണിറ്റ് കൈകാര്യം ചെയ്യുന്നത്.

യൂണിറ്റിന്റെ ഉദ്ടനം തൊടുപുഴ മുനിസിപ്പൽ കൗൺസിലർ പി.എ.ഷാഹുൽ ഹമീദും പാലിയേറ്റീവ് കെയർ ജില്ലാ നോഡൽ ഓഫീസർ ഡോ.അജി. പി.എൻ നും ചേർന്ന് നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുജ ജോസ് അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ സിജോ വിജയനാണ് ടെലി മെഡിസിൻ യൂണിറ്റിന്റെ കോർഡിനേഷൻ ചുമതല.