saiju

കട്ടപ്പന: ശ്രീനഗറിൽ സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച സി.ആർ.പി.എഫ്. ജവാന്റെ സംസ്‌കാരം ഇന്ന് നടക്കും. വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ പി.കെ. സിജു(37) വാണ് ചൊവ്വാഴ്ച ശ്രീനഗറിലെ ക്യാമ്പിൽ ഗുജറാത്ത് സ്വദേശിയായ സഹപ്രവർത്തകന്റെ വെടിയേറ്റുമരിച്ചത്. വെടിയുതിർത്ത ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയിരുന്നു. ഇരുവരും ഒരേ മുറിയിലാണു താമസിച്ചിരുന്നത്. ശ്രീനഗറിൽ നിന്നു ഡൽഹി വഴി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തു കൊണ്ടുവന്ന മൃതദേഹം പുലർച്ചെയോടെ വീട്ടിലെത്തിച്ചു. ഇന്നുരാവിലെ 11 ന് വെള്ളിലാംകണ്ടത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാരചടങ്ങിൽ ആളുകൾ പങ്കെടുക്കുന്നതിന് നിയമപ്രകാരമുള്ള നിയന്ത്രണമുണ്ട്. 2009ൽ സൈന്യത്തിൽ ചേർന്ന ഷിജു അഞ്ചുമാസം മുമ്പ് വീട്ടിൽ വന്നുപോയിരുന്നു.വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ പരേതരായ കൃഷ്ണന്റെയും ലില്ലിയുടേയും മകനാണ്. ഭാര്യ: ജയശ്രീ പശുപ്പാറപുതുവൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനഘ, അനാമിക, അനന്യ.