ഇടുക്കി: ഭക്ഷ്യസാധനങ്ങളുടെ വിതരണം ജില്ലയിൽ തടസമില്ലാതെ നടന്നുവരുന്നതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും പൊതുവിപണിയിലെ വിലനിലവാരം പരിശോധിക്കുന്നതിനും കരിഞ്ചന്ത, പൂഴ്തിത്തിവയ്പ് എന്നിവ തടയുന്നതിനുമായി 46 പരിശോധനകൾ ഇതുവരെ നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു. പൊതുവിപണിയിൽ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു