തൊടുപുഴ: ലോക്ക് ഡൗൺ ലംഘിച്ചതിന് ജില്ലയിലെ വിവിധയിടങ്ങളിലായി 346 കേസുകൾ രജിസ്ട്രർ ചെയ്തു. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ കേസ്- 30. കട്ടപ്പനയിൽ 24 കേസുകളും രാജാക്കാട് വണ്ടന്മേട് എന്നിവിടങ്ങളിൽ 20 വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞാർ- ഏഴ്, മുട്ടം- ആറ്, കരിമണ്ണൂർ- 11, കരിങ്കുന്നം- 15, കാളിയാർ- 12, കുളമാവ്- 10, വാഗമൺ- 14, പീരുമേട്- 13, പെരുവന്താനം-07, വണ്ടിപ്പെരിയാർ- 15, കുമളി- 12, ഉപ്പുതറ- 10, അടിമാലി- 19, വെള്ളത്തൂവൽ- അഞ്ച്, ഇടുക്കി- 17, മുരിക്കാശേരി- എട്ട്, കഞ്ഞിക്കുഴി- 14, തങ്കമണി- മൂന്ന്, ശാന്തൻപാറ- 10, ഉടുമ്പഞ്ചോല- 10, നെടുങ്കണ്ടം- ഒമ്പത്, കമ്പംമെട്ട്- അഞ്ച്, മൂന്നാർ- 19, ദേവികുളം- നാല് എന്നിങ്ങനെയാണ് കേസുകൾ എടുത്തിരിക്കുന്നത്. വരുംദിനങ്ങളിലും ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ ജോലി സംബന്ധമായ തിരിച്ചറിയൽ കാർഡ് കാണിക്കണം. മറ്റു അത്യാവശ്യ കാര്യങ്ങൾക്കു പോകുന്നവർ സത്യവാങ്മൂലത്തിൽ അതു കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.