ഉടുമ്പന്നൂർ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായും ക്ഷേത്രം തന്ത്രിയുടെ നിർദേശപ്രകാരം പരിയാരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 30ന് നടക്കേണ്ടിയിരുന്ന ഷഷ്ഠി പൂജ ഒഴിവാക്കി. ഏപ്രിൽ നാലിന് നടക്കേണ്ട ഉത്സവം പൂജാ ചടങ്ങ് മാത്രമായി ചുരുക്കി നടത്താനും കമ്മിറിക്കാർ തീരുമാനിച്ചു. ഭക്തജനങ്ങൾ ആരും പങ്കെടുക്കേണ്ടതില്ലെന്നും ഭാരവാഹികൾ അറിയിച്ചു.