തൊടുപുഴ: നഗരസഭയിലെ സാമൂഹ്യ അടുക്കള വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദ് അറിയിച്ചു. തൊടുപുഴയിലെ അമൃത കാറ്ററിങ്ങിന്റെ അടുക്കള ഭക്ഷണം തയ്യാറാക്കാൻ വിട്ടു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പാകം ചെയ്യുന്ന ഭക്ഷണം ആവശ്യക്കാർക്ക് നഗരസഭാ ഓഫീസിന്റെ മുന്നിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.