mkt

കട്ടപ്പന :മാർക്കറ്റിൽ പച്ചക്കറികൾക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതിയെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സമീപ ജില്ലകളിലെയും തമിഴ്‌നാട്ടിലെയും മൊത്തവ്യാപാര കേന്ദ്രങ്ങളിൽ വിളിച്ച് വിലവിവരം ശേഖരിച്ചശേഷം വ്യാപാരികൾക്ക് നഷ്ടമുണ്ടാകാത്തവിധത്തിൽ പച്ചക്കറികളുടെ വില ഏകീകരിച്ചു. പല കടകളിലും വിലവിവര പട്ടികയില്ലാത്തതും ശ്രദ്ധയിൽപെട്ടു. ഇന്നുമുതൽ പച്ചക്കറികളുടെ വിലവിവരം നഗരസഭ ഓരോ കടകളിലും നൽകും. അമിത വില ഈടാക്കിയാൽ കട അടപ്പിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി.മേരി, ബിനീഷ് ജേക്കബ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. കൂടാതെ പലവ്യഞ്ജനങ്ങളുടെ വില ഏകീകരിക്കാനും ഇന്നു നടപടി സ്വീകരിക്കും.