ഇടുക്കി :ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലേക്ക് ശുദ്ധജലം ഉറപ്പാക്കാൻ തൊടുപുഴ. മുവാറ്റുപുഴ ജല അതോറിറ്റി ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം തുറന്നു. തൊടുപുഴ ഫോൺ 04862 222812, മൊബെൽ 9188127933. മുവാറ്റുപുഴ 0485 2832252, 9188127934. ഈ നമ്പറുകളിൽ ബന്ധപ്പെട്ടാൽ അത്യാവശ്യക്കാർക്ക് ജല അതോറിറ്റി ജീവനക്കാർ കാനുകളിൽ വെള്ളം എത്തിക്കും. ഇതര മേഖലകളിൽ ശുദ്ധജല ക്ഷാമം ഉണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സഥാപനങ്ങൾ ടാങ്കറുകൾ ഏർപ്പെടുത്തിയാൽ സമീപത്തെ ജല അതോറിറ്റി ശുദ്ധീകരണ ശാലയിൽ നിന്ന് വെള്ളം സൗജന്യമായി നൽകുമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ ടി. കെ. മീര അറിയിച്ചു. അതോറിറ്റിയുടെ എല്ലാ ഓഫീസുകളിലും വാഹന സൗകര്യമുണ്ട്. പൈപ്പ് പൊട്ടൽ ഉൾപ്പെടെയുള്ള ജോലികൾ ഉടൻ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.