javan

ഇടുക്കി : ശ്രീനഗറിൽ സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച സി.ആർ.പി.എഫ്. ജവാൻ വെള്ളിലാങ്കണ്ടം പുത്തൻപുരയ്ക്കൽ പി.കെ.സിജുവിന് (37) ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിട നൽകി.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ക്യാംപിൽ ഗുജറാത്ത് സ്വദേശിയായ സഹപ്രവർത്തകന്റെ വെടിയേറ്റാണ് ഷിജു മരിച്ചത്. ബുധനാഴ്ച ഡൽഹി വഴി വായൂസേനയുടെ പ്രത്യേക വിമാന മാർഗ്ഗം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പളളിപ്പുറം ക്യാമ്പ് സുബേദാർ മേജർ വഞ്ചയകുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ 3.3 ഓടെ വീട്ടിലെത്തിച്ചു. മതാചാര കർമ്മങ്ങൾക്കു ശേഷം കട്ടപ്പന ഡിവൈഎസ് പി എൻ.സി.രാജ്‌മോഹന്റെ നേതൃത്വത്തിൽപൊലീസും സുബേദാറിന്റെ നേതൃത്വത്തിൽ സൈന്യവും ഗാർഡ് ഓഫ് ഓണർ നൽകി. റോഷി അഗസ്റ്റിൻ എം.എൽ.എ, സംസ്ഥാന സർക്കാരിനു വേണ്ടി എഡിഎം ആന്റണി സ്‌കറിയ, ജില്ലാ ഭരണകൂടത്തിനു വേണ്ടി ഇടുക്കി തഹസീൽദാർ വിൻസന്റ് ജോസഫ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.കൊറോണ.യുടെ പശ്ചാത്തലത്തിൽ കാഞ്ചിയാർ ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.എബിൻ.പി. ഏബ്രഹാമിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും, പൊലീസും റവന്യൂ ഉദ്യോഗസ്ഥരും നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നിർവ്വഹിച്ചു.