ഇടുക്കി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 1307 പേർ. ഇവരിൽ മൂന്ന് പേരൊഴിച്ച് ബാക്കിയെല്ലാവരും വീട്ടിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 106 പേരെ ഇന്നലെ വീടുകളിൽ പുതുതായി നിരീക്ഷണത്തിലാക്കി. ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. ആശുപത്രിയിൽ കഴിഞ്ഞ ഒരാൾ ഉൾപ്പെടെ 23 പേരെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. ഇന്നലെ 11 പേരുടെ ശരീരസ്രവം പരിശോധനയ്ക്കായി അയച്ചു. ഇനി 19 പേരുടെ പരിശോധനാഫലമാണ് ലഭിക്കാനുള്ളത്.