മുട്ടം: ലോക്ക് ഡൗൺ ജാഗ്രത നിർദേശത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ജാഗ്രത നിർദേശങ്ങൾ മറികടന്ന് യാത്ര ചെയ്തതിന് ഇന്നലെ മുട്ടം സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 2 ബൈക്കുകൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.കാഞ്ഞാർ സ്റ്റേഷനിൽ 11പേരെ കസ്റ്റഡിയിൽ എടുക്കുകയും 17 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒരു വാഹനം കസ്റ്റഡിയിൽ എടുത്തു.കുളമാവ് സ്റ്റേഷനിൽ 7 കേസുകൾ രജിസ്റ്റർ ചെയ്തു.
യാത്ര വിലക്ക് മറികടന്ന് ചെന്നൈയിൽ നിന്ന് വയനാട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്ത രണ്ട് പേരെ വ്യക്തമായ വിവരങ്ങൾ നൽകാത്തതിനാൽ ഇന്നലെ വൈകിട്ട് മുട്ടത്ത് പൊലീസും ആരോഗ്യ വകുപ്പും തടഞ്ഞു വെച്ചു.