കട്ടപ്പന: കട്ടപ്പനയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പൂട്ടി വാർഡ്ൻ സ്ഥലംവിട്ടതോടെ മൂന്നുപേർ ഉള്ളിൽ കുടുങ്ങി. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അടക്കമുള്ളവരാണ് ഉച്ചഭക്ഷണം പോലും ലഭിക്കാതെ ഹോസ്റ്റലിനുള്ളിൽ അകപ്പെട്ടത്. ഒരാൾ ബാങ്ക് ജീവനക്കാരിയും മറ്റൊരാൾ ഫാർമസിസ്റ്റുമാണ്. രാവിലെ ഹോസ്റ്റലിൽ എത്തിയ വാർഡൻ വിളിച്ചാൽ വരാമെന്നു പറഞ്ഞ് ഹോസ്റ്റലിന്റെ രണ്ട് ഗ്രില്ലും പൂട്ടി മുങ്ങുകയായിരുന്നു. ഉച്ചയ്ക്ക് ഇവർക്ക് ഭക്ഷണം പുറത്തുനിന്നു കൊണ്ടുവന്നെങ്കിലും ഗ്രില്ലിനിടയിലൂടെ വാങ്ങാൻ കഴിഞ്ഞില്ല.