തൊടുപുഴ: നിയോജക മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആവശ്യമായ സജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നിയോജക മണ്ഡലത്തിലെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുക വിനിയോഗിക്കാം. കൂടാതെ മൃഗ സംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനും തുക വിനിയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുമായി എം.എൽ.എ ചർച്ച നടത്തി.