തൊടുപുഴ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1562 ആയി. 260 പേരാണ് ഇന്നലെ വീടുകളിൽ പുതുതായി നിരീക്ഷണത്തിലായത്. രണ്ട് പേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 29 പേരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ 12 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ലഭിച്ച 71 ഫലങ്ങളിൽ രണ്ടെണ്ണം ഒഴികെ 69 എണ്ണം നെഗറ്റീവായിരുന്നു. ചെറുതോണി സ്വദേശിയായ കോൺഗ്രസ് നേതാവിനും തൊടുപുഴ കുമാരമംഗലം സ്വദേശിക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. ഇനി 15 പേരുടെ പരിശോധനാഫലമാണ് ലഭിക്കാനുള്ളത്.