മുട്ടം: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന്റെ സമീപം പരപ്പാൻ തോടിനോട്‌ ചേർന്ന് പറമ്പിൽ മദ്യം വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പരിശോധന നടത്തി.പരിശോധന നടത്തിയെങ്കിലും അനധികൃതമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രിവന്റീവ് ഓഫീസർമാരായ ബാബു എം കെ, രാജേഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കെ കെ, വിഷ്ണു, സാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.