* ധനസഹായത്തിനും വായ്പയ്ക്കുമായി അംഗങ്ങൾ അപേക്ഷിക്കണം
* അപേക്ഷ ഇമെയിൽ മുഖാന്തിരം
* തിരിച്ചറിയൽ രേഖകളും ബാങ്ക് അക്കൗണ്ടും നിർബന്ധം


ഇടുക്കി : അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് കൊടുക്കുന്നതിന് ബോർഡ് ചെയർമാൻ സി.കെ.മണിശങ്കറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തീരുമാനിച്ചു. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായി നൽകും. തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിർദേശപ്രകാരം ക്ഷേമനിധി അംഗങ്ങൾക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സി.കെ.മണിശങ്കർ അറിയിച്ചു. ലോക്ക് ഡൗൺ ചെയ്ത ബാറുകളിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ആശ്വാസമായി 5000 രൂപ വീതം ധനസഹായം നൽകും. 10000 രൂപ വായ്പയായി അനുവദിക്കുന്നതിനും തീരുമാനിച്ചു. അടച്ച ബാറുകളിൽ നിലവിൽ ജോലി ചെയ്ത വന്നിരുന്നവരായിരുന്നെന്ന് തെളിയിക്കുന്ന രേഖ സഹിതം (തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട് രേഖകൾ സഹിതം) ക്ഷേമനിധി അംഗങ്ങൾ അതത് മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം.തുക ഏപ്രിൽ മാസം എട്ടാം തിയതിക്കു മുൻപായി വിതരണം ചെയ്യും.