കട്ടപ്പന: കുടുംബശ്രീയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിൽ സമൂഹ പാചകമുറിയുടെ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ടൗൺഹാൾ ജംഗ്ഷനിലാണ് തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണം രാവിലെ 8 മുതൽ 10 വരെയും, ഉച്ച ഭക്ഷണം 12.30 മുതൽ 2 വരെയും, സായാഹ്ന ഭക്ഷണം 4 മുതൽ 5 വരെയുമാണ് വിതരണം നടത്തുന്നത്. ലോഡ്ജുകളിൽ താമസിക്കുന്ന ഭക്ഷണത്തിന് വിഷമിക്കുന്നവർ, ഹോസ്റ്റൽ ക്യാന്റീൻ പ്രവർത്തിക്കാത്തതുകൊണ്ട് വിഷമിക്കുന്നവർ, ഓഫീസുകളിലും സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർ എന്നിവരെ ഉദ്ദേശിച്ചാണ് ഭക്ഷണ ശാല ആരംഭിക്കുന്നത്. ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള കിടപ്പു രോഗികൾക്ക് നഗരസഭ സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്കുന്നുണ്ട്.ഭക്ഷണം വാങ്ങുന്നതിന് ഒരാൾ മാത്രമെ സ്ഥാപനങ്ങളിൽ നിന്നും ടൗൺഹാളിൽ എത്തുവാൻ പാടുള്ളു. ആവശ്യമുള്ളവർ തലേ ദിവസം തന്നെ ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിംഗ് നമ്പർ 9495078867, 9497684477.