തൊടുപുഴ: നഗരസഭയുടെ 2019- 20ലെ പുതുക്കിയ ബഡ്ജറ്റിന്റെയും 2020-21 ലേക്കുള്ള ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെയും ലഘുരൂപം അവതരിപ്പിച്ച് ചർച്ച കൂടാതെ അംഗീകരിച്ചു. കോവിഡ്- 19 പ്രതിരോധപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദ് ബഡ്ജറ്റിന്റെ ലഘുരൂപം മാത്രം അവതരിപ്പിച്ച് അംഗീകരിച്ചത്. മുൻ വർഷത്തെ നീക്കിയിരുപ്പ് ഉൾപ്പെടെ 84, 26, 70,230 രൂപ ആകെ വരവും 83,52,23,740 രൂപ ചെലവും 74,46,490 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് അടുത്തവർഷത്തെ ബഡ്ജറ്റ്. പിന്നീട് വിശദമായ പദ്ധതി വിവരങ്ങൾ ഉൾപ്പെടുത്തി കൗൺസിലിൽ അവതരിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെച്ചു.