ഇടുക്കി : കൊറോണയുടെ പശ്ചാത്തലത്തിൽ ആരും വിശന്നിരിക്കേണ്ടി വരില്ല എന്ന സർക്കാരിന്റെ പ്രഖ്യാപനത്തെ ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി അടിമാലി മേഖലയിലെ വീടുകളിൽ നിന്നും ശേഖരിച്ച 50തോളം ഭക്ഷണ പൊതികൾ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് എത്തിച്ചു നൽകി.അടിമാലി മേഖലകളിലും ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലുള്ളവർക്കുമാണ് ഭക്ഷണം നൽകിയത്.ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ഭക്ഷണപൊതി മെഡിക്കൽ ഓഫീസർ ഡോ. റെനി ഏറ്റുവാങ്ങി.കെ. കൃഷ്ണമൂർത്തി, സാജോ കല്ലാർ, അഭിലാഷ് ബെന്നി,ജെയ്‌മോൻ ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണപൊതികൾ വിവിധ ഇടങ്ങളിൽ എത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വീടുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണം വിതരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവർ.