കേരള തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് കത്തയച്ചു
തൊടുപുഴ: അതിർത്തി പ്രദേശങ്ങളിൽ കാലി, കോഴി, മത്സ്യം ഇവക്കുള്ള തീറ്റ സുഗമമായി കൊണ്ടുവരാൻ അനുവാദം നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ തുടങ്ങുന്ന സമയത്ത് അവശ്യ സർവ്വീസായി തീറ്റ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്. എന്നാൽ ഇപ്പോഴും അതിർത്തിയിൽ കേരളത്തിൽ നിന്നുമുള്ള വാഹനങ്ങൾ തടയുകയാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് കത്തയച്ചു. ഇനിയും പ്രശ്‌ന പരിഹാരം ഉണ്ടാകാത്തതു സർക്കാർ ഗൗരവപൂർവ്വം കൈകാര്യം ചെയ്യണമെന്ന് കേരള മുഖ്യമന്ത്രിയോടു മൃഗ സംരക്ഷണ മന്ത്രിയോടും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് ഫാം തുടങ്ങിയവർ, യഥാസമയം തീറ്റയെത്തിക്കാനാവാതെ കഷ്ടപ്പെടുമ്പോൾ, പരിഹാരമുണ്ടാക്കാനായില്ലെങ്കിൽ മൃഗങ്ങളും, പക്ഷികളും ചത്തൊടുങ്ങുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ സാധിക്കുവെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.