traders
താമസമൊരുക്കിയ ദേശീയ സാഹസിക അക്കാദമിക്ക് മുന്നിൽ അന്യ സംസ്ഥാന തൊഴിലാളികൾ

മൂന്നാർ : കൊച്ചി ധനുഷ്‌കോടി റോഡ് പണിയുടെ ഭാഗമായി ഗ്യാപ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 18അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു.ഗ്യാപ് റോഡിൽ കണ്ടൈനറുകളിൽ കഴിഞ്ഞിരുന്നവരെയാണ് ഇവിടേയ്ക്ക് മാറ്റിയത് യുവജനക്ഷേമ ബോർഡിന്റെ കീഴിൽ ദേവികുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിയിലാണ് യാണ് ദേവികുളം സബ്കലക്ടറിന്റെയും ഗ്രാമപഞ്ചായത്തു പ്രെസിഡന്റിന്റേയും ഇടപെടലിനെ തുടർന്ന് ഇവർക്ക്അ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപീകരിച്ച കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്‌സ് അംഗങ്ങളും യൂത്ത് കോർഡിനേറ്റർമാരും ദേവികുളത്തെ യുവജനങ്ങളും ചേർന്നാണ് അവരെ അവിടെ എത്തിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരേഷ് കുമാർ ജോബിജോൺ മോഹൻ മൂന്നാർ ആന്റണി ഗിൽബർട് പ്രവീൺകുമാർ സെൽവകുമാർ ചാൾസൺ ജിജിമോൻ തുടങ്ങിയവർ പങ്കെടുത്തു.