തൊടുപുഴ :കൊറോണ രോഗബാധയുടേയും രാജ്യവ്യാപക ലോക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിത ബാധിതരെ സഹായിക്കാൻ എൻ.ജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു.ക്വാറന്റയിനിൽ കഴിയുന്ന കുടുംബങ്ങൾക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനും. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് കമ്യൂണിറ്റി കിച്ചണുകളുടെ സഹായത്തോടെ ഭക്ഷണമെത്തിച്ച് കൊടുക്കുന്നതിനും ജില്ലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അവരുടെ വീടുകളുമായി ബന്ധപ്പെട്ട് സഹായങ്ങൾ ലഭ്യമാക്കുന്നതിനും അന്യജില്ലകളിൽ നിന്നും വന്ന് താമസിച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഹെൽപ് ഡസ്‌കിന്റെ സഹായം ലഭ്യമാകും. 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹെൽപ്പ് ഡെസ്‌ക് സേവനങ്ങൾക്ക് ചുവടെ പറയുന്ന നമ്പരുകളിൽ വിളിച്ചാൽ മതിയാവും
1 കെ കെ പ്രസുഭകുമാർ 9496434653
2 വി എസ് സുനിൽ 9188240351
3 ടി.ജി രാജീവ് 8281137691
4 പി എം റഫീഖ് 9446116042