അടിമാലി : ലൈഫ് മിഷ്ൻ പദ്ധതിയുടെ ഭാഗമായി അടിമാലി മച്ചിപ്ലാവിൽ നിർമ്മിച്ച ഫ്‌ളാറ്റ് സമുചയത്തിൽ പഞ്ചായത്ത് ഭരണസമിതി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് കിറ്റുകൾ കൈമാറി.160 കുടുംബങ്ങൾക്കാണ് 5 കിലോ അരിയും കറിപൗഡറുകളും വിതരണം ചെയ്തത്. അരി വിതരണത്തിനായി സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും മികച്ച സഹകരണം ഉണ്ടായതായി പഞ്ചായത്ത് സെക്രട്ടറി കെ. എൻ സഹജൻ പറഞ്ഞു.