പീരുമേട്: കൊറോണ ബാധിതനായ ഡി.സി.സി ജനറൽ സെക്രട്ടറിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് കെ.പി.സി.സി മൈനോരിറ്റി സെൽ ജില്ലാ വൈസ് ചെയർമാൻ നൗഷാദ് വെംബ്ലി പരാതി നൽകി.