ഇടുക്കി : ലോക്ഡൗണിന്റെ സാഹചര്യത്തിൽ വിലക്കയറ്റം തടയുന്നതിനായി ജില്ലയിൽ വില്ക്കുന്ന പച്ചക്കറികൾക്കു കൃഷി വകുപ്പ് വില നിശ്ചയിച്ചു. വ്യാപാരികൾ അമിത വില ഈടാക്കരുതെന്നും ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
വില നിലവാരം താഴെ ചേർക്കുന്നു
ചീര 35, വെണ്ട48, വഴുതന32, പയർ44, തക്കാളി25, പച്ചമുളക്45. കോവക്ക33, കുമ്പളങ്ങ25, പാവക്ക36, പടവലങ്ങ22, മത്തങ്ങ22, മുരിങ്ങക്ക42, ബീറ്റ് റൂട്ട്25, സവാള28, ചെറിയ ഉളളി98, വെളളരി28, കോളിഫ്‌ളവർ42, കത്രിക്ക30, മാങ്ങ38, ചേന25, ചേമ്പ്48, തേങ്ങ44, കാരറ്റ്50, വെളുത്തുളളി115, ഉരുളക്കിഴങ്ങ്42, ഏത്തക്ക28, ഇഞ്ചി65, ബീൻസ്52, കാബേജ്26, ഏത്തപ്പഴം30, മല്ലിയില35