ഇടുക്കി :പാലിന്റെ സംഭരണവും വിതരണത്തിന് ജില്ലയിൽ മുടക്കമില്ലന്ന്ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ സി കൃഷ്ണൻ അറിയിച്ചു. .ക്ഷീരവികസനവകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള എല്ലാ ക്ഷീരസംഘങ്ങളും ക്ഷീരകർഷകരിൽ നിന്നും പാൽ സംഭരിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുഉള്ളവർ,നിരീക്ഷണത്തിലുള്ളവർ,65 വയസ്സിനു മേൽ പ്രായമുള്ളവർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർ ക്ഷീരസംഘങ്ങളിൽ പാൽ എത്തിക്കുന്നതും പ്രാദേശികമായി പാൽ വാങ്ങുന്നതും ഒഴിവാക്കണം. പാൽ സംഭരണ സമയത്ത് അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുത്. ക്ഷീരകർഷകർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. ജീവനക്കാർ മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായി ധരിക്കണം. കാലിത്തീറ്റ, പുല്ല്, വൈക്കോൽ, ഫീഡ് സപ്‌ളിമെന്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടർ, ബ്ലോക്കു തലത്തിൽ ക്ഷീരവികസന ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ ഹെല്പ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. ക്ഷീര കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് അതത് ബ്ലോക്കിലെ ക്ഷീര വികസന ഓഫീസർമാരുമായോ ക്ഷീര സംഘം ഭാരവാഹികളുമായോ കർഷകർ ബന്ധപ്പെടണമെന്ന് ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.