തൊടുപുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചിരിക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യ ഭക്ഷ്യ വസ്തുക്കൾ സ്‌പോൺസർ ചെയ്യുന്നതിന് തയ്യാറായിട്ടുള്ള സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർ നഗരസഭാ കൗൺസിലർമാരുമായി ബന്ധപ്പെട്ട് സാധനങ്ങൾ ലഭ്യമാക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം വിതരണം ചെയ്യുന്നത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധജനങ്ങൾ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, യാചകർ, ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർ, കോൺട്രാക്ടർമാരോ, സ്‌പോൺസർമാരെ ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണെന്നും നഗരസഭ ചെയർപേഴ്‌സൺ അറിയിച്ചു.