തൊടുപുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർദ്ധന. 1925 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ചെറുതോണിയിലെ രോഗം സ്ഥിരീകരിച്ച കോൺഗ്രസ് നേതാവുമായി സമ്പർക്കത്തിലേർപ്പെട്ട നൂറോളം പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇതുകൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തിയപ്പോഴാണ് എണ്ണത്തിൽ ഇത്രയധികം വർദ്ധനയുണ്ടായത്. 416 പേർ പുതുതായി വീടുകളിലും നാല് പേർ ആശുപത്രികളിലുമായി നിരീക്ഷണത്തിലുണ്ട്. 30 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ 14 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇതെല്ലാം കോൺഗ്രസ് നേതാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരുടെയാണ്. വെള്ളിയാഴ്ചവരെ ലഭിച്ച 71 ഫലങ്ങളിൽ രണ്ടെണ്ണം ഒഴികെ എല്ലാം നെഗറ്റീവാണ്. ഇനി 17 പേരുടെ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.