തൊടുപുഴ: പൊലീസ് നടപടികൾ കർശനമാക്കിയതോടെ ജില്ലയിലെ ലോക്ക്ഡൗൺ കേസുകളുടെ എണ്ണം കുറയുന്നു. ഇന്നലെ വൈകിട്ട് വരെ 125 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 28 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇതേ സമയം ഇത് 150 ആയിരുന്നു. മൂന്നാറിലാണ് ഏറ്റവും കൂടുതൽ. 17 കേസ്. തൊടുപുഴ- അഞ്ച്, കരിങ്കുന്നം ഒന്ന്, കരിമണ്ണൂർ- മൂന്ന്, കാളിയാർ- 15, കാഞ്ഞാർ- എട്ട്, കുളമാവ്- മൂന്ന്, മുട്ടം- മൂന്ന്, മറയൂർ- മൂന്ന്, കുമളി- 10, കട്ടപ്പന- ഒന്ന്, വണ്ടൻമേട്- രണ്ട്, നെടുങ്കണ്ടം- രണ്ട്, കമ്പംമെട്ട്- രണ്ട്, ഉപ്പുതറ- നാല്, പീരുമേട്- മൂന്ന്, വാഗമൺ- അഞ്ച്, വണ്ടിപ്പെരിയാർ- ആറ്, പെരുവന്താനം- രണ്ട്, രാജാക്കാട്- മൂന്ന്, ശാന്തമ്പാറ- ഒന്ന്, അടിമാലി- നാല്, വെള്ളത്തൂവൽ- രണ്ട്, ഇടുക്കി- ഒമ്പത്, മുരിക്കാശേരി- അഞ്ച്, കരിമണൽ- രണ്ട്, കഞ്ഞിക്കുഴി- ഒന്ന്, തങ്കമണി- മൂന്ന് എന്നിങ്ങനെയാണ് കേസുകൾ.