ചെറുതോണി: ത്രിതല പഞ്ചായത്ത് എൽ എസ് ജി ഡി ഓഫീസുകളിലെ നിർവഹണ ഉദ്യോഗസ്ഥർ കൊറോണയുടെ മറവിൽ ഓഫീസുകൾ അടച്ചുപൂട്ടി വീടുകളിൽ പോയതോടെ ഈ മാസം പൂർത്തീകരിക്കേണ്ടിയിരുന്ന ബില്ലുകൾ മാറാനാകുന്നില്ലെന്ന് പരാതി. മാർച്ച് 31നകം ഈ വർഷത്തെ പദ്ധതികളുടെ ബില്ലുകൾ ഓഡിറ്റ് ചെയ്ത് ചെക് മെഷർ ചെയ്ത് ട്രഷറികളിൽ സമർപ്പിക്കേണ്ടതാണ്. ജില്ലാ പഞ്ചായത്ത്, ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് ഉദ്യോഗസ്ഥർ ഓഫീസുകളിൽ ഹാജർ അല്ലാത്തതിനാലാണ് ബില്ല് മാറാൻ കഴിയാത്തതിന്കാരണമെന്ന് പറയുന്നു. നിരവധി കരാറുകാരുടെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാനാവാതെ കോടികളുടെ ഫണ്ടാണ് നഷ്ടപ്പെട്ടിരിക്കുന്നത്.അടിയന്തിരമായി എൽഎസ്ജിഡി ഉദ്യോഗസ്ഥർ ഓഫീസുകളിൽ ഹാജരായി ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാൻ നടപടികൾ സ്വീകരിക്കുകയോ പദ്ധതിനിർവ്വഹണം ജൂൺ 30 വരെ നീട്ടി നൽകുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. സി. ജോൺസൺ നിവേദനം നൽകിയതായി അറിയിച്ചു.