കട്ടപ്പന: നഗരസഭാപരിധിയിൽ രാത്രി ഏഴുവരെ അവശ്യമരുന്നുകൾ ലഭ്യമാക്കാൻ നടപടിയായി. നഗരസഭ ആരോഗ്യ വിഭാഗം ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടറുമായി നടത്തിയ ചർച്ചയിൽ വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ നഗരത്തിലെ രണ്ട് മെഡിക്കൽ സ്റ്റോറുകൾക്ക് പ്രവർത്തനാനുമതി നൽകാൻ തീരുമാനിച്ചു. ഇതോടൊപ്പം നീതി മെഡിക്കൽ സ്‌റ്റോറുകളും പ്രവർത്തിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ അറിയിച്ചു.