കട്ടപ്പന: ലോക്ക് ഡൗൺ നിലവിൽ വന്നതോടെ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് യുവമോർച്ച പ്രവർത്തകർ ഭക്ഷണം നൽകി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ, നഗരസഭ കമ്മിറ്റി പ്രസിഡന്റ് വൈഖരി ജി.നായർ എന്നിവർ നേതൃത്വം നൽകി.