കട്ടപ്പന: ബി.ജെ.പി. ദേശീയ സമിതിയംഗം ശ്രീനഗരി രാജനെ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചറിന്റെ(എം.ഐ.ഡി.എച്ച്) ജനറൽ കൗൺസിൽ അംഗമായി നോമിനേറ്റ് ചെയ്തു. പഴവർഗങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, കൂൺ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ, കശുവണ്ടി, നാളികേരം, കൊക്കോ, മുള എന്നിവ ഉൾപ്പെടുന്ന ഹോർട്ടികൾച്ചർ മേഖല വികസനത്തിനായുള്ള പദ്ധതിയാണ് എം.ഐ.ഡി.എച്ച്. കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്ത ഒൻപത് അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയാണ് ശ്രീനഗരി രാജൻ.