മുട്ടം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പ് അധികൃതർ ഭക്ഷ്യ സുരക്ഷ ഒരുക്കി.ലോക്ക് ഡൗൺ ജാഗ്രതയുടെ ഭാഗമായി അടച്ചിട്ട മുട്ടം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിച്ച് വന്നിരുന്ന സ്വകാര്യ കമ്പനിയിലെ 71തൊഴിലാളികൾക്കും മുട്ടം ടൗണിൽ ലോഡ്ജ് മുറിയിൽ താമസിക്കുന്ന 34 കെട്ടിട നിർമ്മാണ തൊഴിലാളികൾക്കുമാണ് മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ : കെ സി ചാക്കോയുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയത്. ഏവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കാനുള്ള സൗകര്യം കുറവാനിന്നുള്ള വിവരത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയത്.