മുട്ടം: ശങ്കരപ്പിള്ളി തുണ്ടിയിൽ ഉണ്ണിക്ക് സേവാഭാരതി സഹായമെത്തിച്ചു. ലോട്ടറി വിൽപനക്കാരനായിരുന്ന ഉണ്ണി ഒരു കാലിന്റെ സ്വാധീന കുറവ് മൂലം വളരെ നാളുകളായി ലോട്ടറി വിൽപനയ്ക്ക് പോകുന്നില്ലായിരുന്നു. ഭാര്യ ആശ ജോലിക്ക് പോയി കിട്ടുന്നതായിരുന്നു വരുമാനം.ലോക് ഡൗൺ വന്നതോടെ ഈ വരുമാനവും നിലച്ചു.ഇവരുടെ ഒരു ബന്ധുവഴി സേവാഭാരതിയോട് സഹായം തേടുകയായിരുന്നു. സേവാഭാരതിയുടെ നിർദ്ദേശപ്രകാരം ശങ്കരപ്പിള്ളിയിലെ സേവാഭാരതി പ്രവർത്തകരായ എം.കെ.സുരേന്ദ്രനുംവേണുഗോപാലും നിത്യോപയോഗ സാധനങ്ങൾ വാങ്ങി ഉണ്ണിയുടെ വീട്ടിലെത്തിച്ചു.