മുട്ടം: കൊറോണ വൈറസ്പ്ര തിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുട്ടത്തുള്ള ജില്ലാ ജയിലിൽ സാനിറ്റൈസർ നിർമ്മാണം ആരംഭിച്ചു. സാനിറ്റയിസറുകളുടെ ലഭ്യത മെഡിക്കൽ സ്റ്റോറുകളിലും പൊതു വിപണിയിലും കുറഞ്ഞ സാഹചര്യത്തിൽ ജയിൽ ഡി ജി പി ഋഷി രാജ് സിംഗിന്റെ നിർദ്ദേശപ്രകാരമാണ് ജയിൽ വകുപ്പ് അടിയന്തിര ഇടപെടൽ നടത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നതിനായാണ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സാനിറ്റയിസർ നിർമ്മാണം ആരംഭിച്ചത്.100 മില്ലിക്ക് 50 രൂപയും 250 മില്ലിക്ക് 120 രൂപയുമാണ് വില. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജയിലിൽ നിർമ്മിച്ച് വരുന്ന തുണി മാസ്കുകൾക്കു അനവധി ആവശ്യക്കാരാണുള്ളത്.ഫോൺ : 04862 256266