മുട്ടം: ലോക്ക് ഡൗൺ ജാഗ്രതയുടെ ഭാഗമായി മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമൂഹ അടുക്കള പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീക്കാണ് ചുമതല. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ സേവകരുടെ സഹകരണത്തോടെയാണ് ഭക്ഷണ കിറ്റുകൾ ആവശ്യക്കാർക്ക് എത്തിക്കുന്നത്.