തൊടുപുഴ: ഇടുക്കിയിലെ കർഷകർക്ക് വീട്ടിലേക്കുള്ള അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി കാർഷിക വിളകളും ഉല്പന്നങ്ങളും വിറ്റഴിക്കുന്നതിന് മലഞ്ചരക്ക് കടകൾ തുറന്ന്പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ജില്ലയിലെ കൃഷിക്കാർ കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകളും ഉദ്പന്നങ്ങളുടെയും വിളവെടുപ്പിനുള്ള സമയമാണ്. കർഷകർക്ക് അവരുടെ സ്വന്തം തോട്ടങ്ങളിൽ വിളവെടുപ്പിനായി പോകാൻ കഴിയാത്ത അവസ്ഥയാണ്. പല തോട്ടങ്ങലിലും കർഷകരെ പൊലിസ് അടിച്ച് ഓടിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. അതോടൊപ്പം ഇടുക്കിയിലെ ഏലം കർഷകർക്ക് അവരുടെ ഏലം സംസ്‌ക്കരിക്കുന്നതിനായി ഏലം ഡ്രയർയൂണിറ്റുകൾ (ഏലംസ്റ്റോറുകൾ) പ്രവർത്തിക്കുന്നതിനുള്ള അനുവാദം നൽകണമെന്നും ഡീൻ കത്തിൽ ആവശ്യപ്പെട്ടു.