medical-store

കട്ടപ്പന: കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ നീതി മെഡിക്കൽ സ്‌റ്റോറിൽ മരുന്നുകൾ വാങ്ങാൻ എത്തുന്നവർ സാമൂഹിക അകലം പാലിച്ചേ പറ്റൂ. ആളുകൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കാനായി മെഡിക്കൽ സ്‌റ്റോറിനു മുമ്പിൽ ജീവനക്കാർ വൃത്താകൃതിയിൽ അടയാളം രേഖപ്പെടുത്തി. ഇതോടെ ഒരേസമയം രണ്ടുപേർക്ക് മാത്രമേ മരുന്ന് വാങ്ങാൻ കഴിയൂ. കട്ടപ്പന മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെതാണ് മെഡിക്കൽ സ്‌റ്റോർ. മറ്റു മെഡിക്കൽ സ്‌റ്റോറുകളിലും സാമൂഹിക അകലം പാലിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നഗരത്തിലെ നീതി മെഡിക്കൽ സ്‌റ്റോറുകളും രണ്ട് സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകളും രാത്രി ഏഴുവരെ പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.