ഇടുക്കി : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി തപാൽ വകുപ്പ് ഇടുക്കി ഡിവിഷണൽ ഓഫീസ് സഞ്ചരിക്കുന്ന പോസ്റ്റോഫീസ് ആരംടിച്ചു.

സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളും പിൻവലിക്കലുകളും, സ്പീഡ് പോസ്റ്റ്/രജിസ്റ്റർ/ഇ-മണി ഓർഡർ ബുക്കിംഗ്, പി.‌എൽ‌.ഐ / ആർ.‌പി‌.എൽ.‌ഐ പ്രീമിയം പേയ്‌മെന്റുകൾ തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ലഭ്യമാണ്

മൊബൈൽ പോസ്റ്റ് ഓഫീസ് സമയക്രമം താഴെ ചേർക്കുന്നു.

മാർച്ച് 30ന് രാവിലെ 10.30 – 11.30 കരിങ്കുന്നം, 12 - 1 -മുട്ടം, 1.30-3.00 മുലമറ്റം

മാർച്ച് 31ന് -10.30-11.30 കരിമണ്ണൂർ, 12 - 1 - വണ്ണപ്പുറം, 1.30- 3.00 വരെ കലയന്താനി.

ഏപ്രിൽ 1ന് 10-30-11.30 ഇടുക്കി പൈനാവ് , 12 - 1 ഇടുക്കി കോളനി, 1.30- 3.00 ഇരട്ടയാർ

ഏപ്രിൽ 2 ന് 10.30-11.30 അയ്യപ്പൻകോവിൽ, 12 - 1 വരെ ഉപ്പുതറ, 1.30- 3.00 ഏലപ്പാറ,

ഏപ്രിൽ 3 ന് 10.30-11.30 നെടുങ്കണ്ടം, 12 - 1 പാറത്തോട്, 1.30- 3.00 അടിമാലി.

. മൊബൈൽ പോസ്റ്റ് ഓഫീസ് അതതു സ്ഥലങ്ങളിലെ പോസ്റ്റോഫീസുകൾക്ക് സമീപം ആണ് പ്രവർത്തിക്കുക

കൂടുതൽ വിവരങ്ങൾക്ക് ഫോൺ:

ഡിവിഷണൽ ഓഫീസ് കൺട്രോൾ റൂം - 04862 - 222281, 222282

മൊബൈൽ പോസ്റ്റ് ഓഫീസിൽ സേവനങ്ങൾക്കായി എത്തുന്നവർ, പൊലീസ് / ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലുകളും സ്വയം പ്രതിരോധ നടപടികളും പാലിക്കണമെന്നു പോസ്റ്റൽ സൂപ്രണ്ട് വി. പരമശിവം അറിയിച്ചു.