കുമളി: കേരളത്തിൽ മദ്യവിതരണം നിലച്ചതോടെ അതിർത്തി മേഖലകളിൽ വ്യാജവാറ്റ് സജീവമായി.കേരള തമിഴ് നാട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നേരത്തെ സജീവമായിരുന്ന വാറ്റ് കേന്ദ്രീൾക്കാണ് പുതിയ സാഹചര്യത്തിൽ പുതുജീവൻവെച്ചത്.അതിർത്തി പ്രദേശമായ കുങ്കരിപ്പെട്ടി, ചെല്ലാർകോവിൽ, കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങിയ സ്ഥലങ്ങളാണ് ഒരു കാലത്ത് വാറ്റ് കേന്ദ്രങ്ങൾക്ക് പേരും പെരുമയും നേടിയിരുന്നത്. . അതിർത്തി പ്രദേശങ്ങളിൽ വാറ്റു കേന്ദ്രങ്ങൾ നടത്തുന്നതിനാൽ കേരളത്തിൽ നിന്നും പരിശോധനയ്ക്ക് എത്തുമ്പോൾ തമിഴ്‌നാട് അതിർത്തിയിലേക്കും തമിഴ്‌നാട്ടിൽ നിന്നും ഉദ്യോഗസ്ഥർ എത്തുന്ന സാഹചര്യത്തിൽ കേരളത്തിലേക്കും ചാരായ കുപ്പികൾ മാറ്റിയാണ് വാറ്റുകാർ രക്ഷപ്പെട്ടിരുന്നത്. ബാറുകളും ബിവറേജസ് ഔട്ട്ലറ്റി്ൾ പെരുകിയതും വാറ്റുകാർക്ക് കച്ചവടം കുത്തനെ ഇടിയാൻ കാരണമായിരുന്നു. ഒപ്പം പരിശോധനയും കർശനമാക്കിയതും ഇവർ പിൻവാങ്ങുന്നതിന് കാരണമായിരുന്നു.കൊറോണയുടെ പശ്ചാത്തലത്തിൽ മദ്യശാലകൾ പൂട്ടിയത് മുതലെടുത്താണ് വാറ്റു കേന്ദ്രങ്ങൾ . പഴയ വാറ്റുകാരെതേടി പലരും എത്തിയതോടെ ബിസിനസിലേക്ക് ഇറങ്ങാൻ പരിചയസമ്പന്നരായ വാറ്റുകാർ തയ്യാറായി. ആവശ്യക്കാർ ഏറുമെന്നുറപ്പുള്ളതിനാൽ കൂടുതൽ ചാരായംവാറ്റുന്നതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. കുങ്കടിരിപ്പെട്ടിയിൽ എക്സൈസ് നടത്തിയ റെയ്ഡ രണ്ടായിരം ലിറ്റർ കോടയാണ് പിടിച്ചെടുത്തത്. വാറ്റിയെടുത്ത രണ്ട്ലിറ്റർ ചാരായവും അടുപ്പ്, ഗ്യാസ് കുറ്റി ഉൾപ്പെടെയുള്ളവതും കസ്റ്റെടിയിലെടുത്തു. ഇപ്പോൾ കണ്ടെത്തിയത് വെറും സാമ്പിൾ വാറ്റ്കേന്ദ്രമാണന്നും എക്സൈസിന്റെ കണ്ണിൽപ്പെടാത്ത വാറ്റുകേന്ദ്രങ്ങൾ നിരവധി തുറന്നിട്ടുണ്ടെന്നുമാണ് വ്യക്തമാകുന്നത്. വരും ദിനങ്ങളിൽ പരിശോധന കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാൻ എക്സൈസ് ലക്ഷ്യമിടുന്നുണ്ടെങ്കിലും ഈ രംഗത്ത് കൂടുതൽ പരിചിതരായ വാറ്റുകാരെ കണ്ടെത്തുക ഏറെ ദുഷ്ക്കരമാണ്.