തൊടുപുഴ: ലോക്ക് ഡൗൺ ജാഗ്രതയുടെ ഭാഗമായി മുട്ടം, കുടയത്തൂർ, കരിങ്കുന്നം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഇന്നലെ മുട്ടം പഞ്ചായത്ത് 70, കുടയത്തൂർ പഞ്ചായത്ത് 31, കരിങ്കുന്നം പഞ്ചായത്ത് 176 എന്നിങ്ങനെയാണ് കിറ്റ് വിതരണം ചെയ്തത്. കുടുംബശ്രീയുടെയും സന്നദ്ധ വോളിന്റിയേഴ്സിന്റെയും സഹകരണത്തോടെയാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്.