-prevebtion-for-corona-

തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ സുഹൃത്തിനും കൊറോണ. ചെറുതോണിയിൽ ടെയ്‌ലറിംഗ് സ്ഥാപനം നടത്തുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ കോൺഗ്രസ് പ്രവർത്തകന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇന്നലെ രാത്രിയാണ് പരിശോധനാഫലം ലഭിച്ചത്. കോൺഗ്രസ് നേതാവുമായി അടുത്ത സമ്പർക്കം പുലർത്തിയ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
ഇതിനിടെ, ചികിൽസയിലുള്ള കോൺഗ്രസ് നേതാവിന്റെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവായി. 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ മൂന്നാമതും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതും നെഗറ്റീവായാൽ അദ്ദേഹത്തെ ‌വീട്ടിൽ നിരീക്ഷണത്തിലാക്കും.

മാർച്ച് 23നാണ് കോൺഗ്രസ് നേതാവിന്റെ ആദ്യ സ്രവം ശേഖരിച്ചത്. 26ന് വന്ന പരിശോധന ഫലം പോസിറ്റീവായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് പരിശോധനയ്ക്കയച്ച സാമ്പിളിന്റെ ഫലമാണ് നെഗറ്റീവായത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്ന 12 പേരുടെ ഫലങ്ങളും നെഗറ്റീവാണ്.