പീരുമേട്: കേരളത്തിലേക്കുള്ള അതിർത്തി കാസർഗോട്ട് കർണാടകം മണ്ണിട്ട് അടച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമിയാണ് പരാതി നൽകിയത്. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തി പ്രശ്‌ന പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടാണ് നിവേദനം.