തൊടുപുഴ: പച്ചക്കറികൾ അടക്കമുള്ള കാർഷികോത്പന്നങ്ങൾ പ്രാദേശികമായി സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും സർവീസ് സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. കാർഷികോത്പന്നങ്ങൾ കടകളിലെത്തിക്കാൻ കർഷകർക്ക് അനുവാദം നൽകണം. ദൂരെയുള്ള കൃഷിയിടങ്ങളിൽ പോകുന്നതിനും അനുമതി നൽകണം. പഴം- പച്ചക്കറി അടക്കമുള്ള വിഭവങ്ങൾ കൃഷി ചെയ്യുന്ന കർഷകർ വിറ്റഴിയ്ക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. മാർക്കറ്റുകളിലടക്കം പച്ചക്കറിയുടെ വരവും നിലച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി പച്ചക്കറിയടക്കമുള്ള കാർഷിക വിഭവങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പ്രാദേശിക സഹകരണ സംഘങ്ങൾക്ക് അനുമതി അടിയന്തരമായി ലഭ്യമാക്കണമെന്നും ജേക്കബ് ആവശ്യപ്പെട്ടു.