കുഞ്ചിത്തണ്ണി: കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ കർഷകർ വലയുന്നു. ഹൈറേഞ്ച് മേഖലയിലെ ചെറുകിട നാമമാത്ര കർഷകരെല്ലാം തന്നെ തങ്ങളുടെ പുരയിടത്തിലെ കാർഷികോത്പന്നങ്ങൾ വിറ്റഴിച്ചാണ് നിത്യോപയോഗ സാധനങ്ങളുൾപ്പെടെയുള്ളവ വാങ്ങുന്നത് തന്നെ. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക് ഡൗൺപ്രഖ്യാപനത്തിന് ശേഷം മലഞ്ചരക്ക് ഉത്പനങ്ങൾ വിപണനം നടത്തുന്ന ഒരു വ്യാപാര സ്ഥാപനങ്ങളും തുറന്നിട്ടില്ല . കൈയ്യിൽ പണമില്ലാതായതോടെ പല കുടുംബങ്ങളിലും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സാധിക്കാതെ ഗതികേടിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് സഹകരസ്ഥാപനങ്ങൾ വഴി കാർഷികോത്പന്നങ്ങൾ സംഭരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച് യാതൊരു നടപടിയും ഇനിയുമുണ്ടായിട്ടില്ല.