തൊടുപുഴ: പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച് മുഴുവൻ ജനതയെയും കൃഷിയിൽ വ്യാപൃതരാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. വിത്തുകളും വളങ്ങളും എത്തിച്ചു നൽകാൻ കൃഷിവകുപ്പ് നേതൃത്വം നൽകണം. കത്തോലിക്കാ കോൺഗ്രസ് 'വീട്ടിൽ ഇരിക്കാം പച്ചക്കറി നടാം' എന്ന ക്യാമ്പയിൻ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ പോലും പ്രവർത്തകർ പച്ചക്കറി കാമ്പയിനിൽ പങ്കുചേരുന്നു. പച്ചക്കറി കൃഷി ചെയ്യാൻ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത് കേരളം ഏറ്റെടുക്കണമെന്നും ബിജു പറയന്നിലം പറഞ്ഞു.